മൂവാറ്റുപുഴ: യുവാവിനെ ബിയർകുപ്പിക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ നാലുപേർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂൺ 22ന് പുല്ലുവഴി കാൽപ്പടിക്കൽ (പാണ്ടംകോട്ടിൽ) ശബരിബാലിനെ (40) കൊലപ്പെടുത്തിയ കേസിൽ പ്രതിപ്പട്ടികയിലുളള തോട്ടഞ്ചേരി ശാന്തഭവനിൽ അമോൽ എസ്. കരുണാകരൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അനൂപ് കൃഷ്ണൻ, പ്രവർത്തകരായ വാലാംപാറയിൽ അതുൽ ജിജി, ആൽബിൻ ജോർജ് എന്നിവരാണ് ഇന്നലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
അഞ്ചൽപ്പെട്ടി ആനിത്തൊട്ടിയിൽ ദീപു വർഗീസ് (30), തോട്ടഞ്ചേരി മുന്തരിങ്ങാട്ട് ആഷിൻ ഷിബി (19), തോട്ടഞ്ചേരി കാനാക്കുന്നേൽ ടോജി തോമസ് (24) എന്നിവരെയാണ് നേരത്തെ അറസ്റ്റുചെയ്തത്. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ബാറിന് സമീപമാണ് സംഭവം നടന്നത്.