thilakkam

മൂവാറ്റുപുഴ: മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പായിപ്ര മേഖലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങായ 'തിളക്കം 2024" പ്രതിഭാ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി മുൻ ചെയർമാൻ വി.ഇ. നാസർ അദ്ധ്യക്ഷനായി. ടി.എസ്.കെ. മൈതീൻ, കുഞ്ഞുമുഹമ്മദ്, കെ.കെ.ബഷീർ, ഷബാബ് വലിയ പറമ്പിൽ, ഷെമീന ടീച്ചർ എന്നിവർ പ്രസംഗിച്ചു.