മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശുചിമുറികൾ യാത്രക്കാർക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ആയിരക്കണക്കിന് യാത്രക്കാർ ദിവസേന എത്തുന്ന സ്റ്റാൻഡിൽ ഒരു ടോയ്ലറ്റ് പോലും തുറന്നു കൊടുത്തിട്ടില്ല. പണി പൂർത്തീകരിച്ച് വർഷങ്ങൾ കഴിഞ്ഞ ടോയ്ലറ്റുകൾ അടക്കമാണ് പൂട്ടിയിട്ടിരിക്കുന്നത്.

എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അഡ്വ. എൽ.എ. അജിത്,​ സെക്രട്ടറി കെ.ബി. നിസാർ എന്നിവരാണ് മന്ത്രിക്ക് പരാതി നൽകിയത്.