cpm

മൂവാറ്റുപുഴ: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് സി.പി.എം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ടൗണിൽ പ്രകടനം നടത്തി. എസ്തോസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ആർ. പ്രഭാകരൻ, സി.കെ. സോമൻ, സജി ജോർജ്, എം.എ. സഹീർ, യു.ആർ. ബാബു, ടി.എൻ. മോഹനൻ, ഷാലി ജെയിൻ എന്നിവർ സംസാരിച്ചു.