മൂവാറ്റുപുഴ: വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കൊണ്ട് മുടങ്ങിയിരിക്കുന്ന നഗരവികസനം സാദ്ധ്യമാക്കാൻ ജനകീയ സമിതി രൂപീകരിച്ചു. വിവിധ സംഘടന ഭാരവാഹികൾ, റസിഡന്റ്സ് അസോസിയേഷൻ, മതനേതാക്കന്മാർ, പത്രപ്രതിനിധികൾ, സ്കൂൾ ഭാരവാഹികൾ, സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു . മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷൻ ഹാളിൽ ചേർന്ന യോഗം നഗരവികസനം മുടങ്ങുന്നതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനകീയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ആദ്യഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കാനും തീരുമാനിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ അജ്മൽ ചക്കുങ്ങൾ പ്രസിഡന്റായി ആയി പതിനേഴംഗ കമ്മിറ്റിയും രൂപീകരിച്ചു.