മൂവാറ്റുപുഴ: സർവീസിൽ നിന്ന് വിരമിച്ച ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. മോഹനന് സമുചിതമായ സ്വീകരണം നൽകി. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ. സോമൻ അദ്ധ്യക്ഷനായി. യു.ആർ. ബാബു ഉപഹാരം നൽകി. എ.ഐ.ബി.ഡി.പി.എ ജില്ലാ സെക്രട്ടറി പി. ജനാർദ്ദനൻ, സി.പി.എം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, എം. വിജയകുമാർ, എം.ആർ. പ്രഭാകരൻ, പി.എസ്. പീതാംബരൻ, കെ.എൻ. മോഹനൻ, ടി.എൻ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.