ksta

മൂവാറ്രുപുഴ: സ്കൂൾ അക്കാഡമിക് കലണ്ടർ ശാസ്ത്രീയമായി പുന:സംഘടിപ്പിക്കുക, കൂടിയാലോചനകളില്ലാതെ 220 പ്രവൃത്തി ദിവസങ്ങൾ ഉൾപ്പെടുത്തിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ കല്ലൂർക്കാട്, മൂവാറ്റുപുഴ ഉപജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സായാഹ്ന ധർണകൾ നടത്തി. കല്ലൂർക്കാട് ഉപജില്ലയുടെ നേതൃത്വത്തിലുള്ള ധർണ കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.പി. പത്രോസ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അനിൽ അദ്ധ്യക്ഷനായി. ഉപജില്ല സെക്രട്ടറി റിജോയ് സക്കറിയ, ഇ.വി. വിജിത, കെ.സി. പ്രിയമോൾ, ജിഷ മെറിൻ ജോസ് എന്നിവർ സംസാരിച്ചു. മൂവാറ്രുപുഴ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡന്റ് ആനി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി. ഡീന അദ്ധ്യക്ഷയായി. ഉപജില്ല സെക്രട്ടറി എൽദോസ് കുര്യാക്കോസ്, ടി.എസ്. ഭാഗ്യലക്ഷ്മി, എ.ബി. ദീപ എന്നിവർ സംസാരിച്ചു.