varapuzha

കൊച്ചി: കേരളത്തിൽ ആധുനിക നഴ്സിംഗ് പ്രൊഫഷൻ ആരംഭിച്ചതിന്റെ ശതാബ്ദി ആഘോഷവും ലൂർദ്ദ് കോളേജ് ഒഫ് നഴ്സിംഗിന്റെ ബിരുദ ദാനവും നഴ്സിംഗ് കോളേജ് പുതിയ ബാച്ചിന്റെ വിദ്യാരംഭവും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ലൂർദ്ദ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അദ്ധ്യക്ഷനായി. അസോ. ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ലില്ലി ജോസഫ്, മുൻ പി.ടി.എ ഭാരവാഹി അഡ്വ. ബെന്നി വർഗീസ്, പ്രൊഫ. ജോസി എ. മാത്യു എന്നിവർ സംസാരിച്ചു.