കാലടി: പീപ്പിൾസ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയും അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. മഞ്ഞപ്ര നടമുറി സെന്റ് റോക്കീസ് എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു ഉദ്ഘാടനം ചെയ്തു. ഡോ. കെ.ജി. അജീഷ് അദ്ധ്യക്ഷനായി. സൗമിനി ശശീന്ദ്രൻ, രാജു അമ്പാട്ട്, ജോസഫ് സേവ്യർ, അഡ്വ. ബിബിൻ വർഗീസ്, ജോളി പി. ജോസ് എന്നിവർ സംസാരിച്ചു. ഡോ. ഗാലിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. 6 പേർക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ സൗജന്യ തിമിര ശസ്ത്രക്രിയക്ക് അവസരമൊരുക്കിയിട്ടുണ്ട്.