mebish

കൊച്ചി: കണ്ണമാലി സ്വദേശി മെബീഷ് കൈവച്ചാൽ സകലവമ്പൻമാരും കുഞ്ഞന്മാരാകും. ടൈൽപണിക്കാരനായിരുന്ന ഈ നാൽപ്പതുകാരൻ സ്വയംപഠിച്ചെടുത്ത മിനിയേച്ചർ നിർമ്മാണവിദ്യയിലൂടെ ചുണ്ടൻവള്ളങ്ങൾ മുതൽ പടക്കപ്പലുകൾവരെയുള്ള ജലയാനങ്ങളുടെയടക്കം കുഞ്ഞൻ അപരന്മാരെ സൃഷ്ടിക്കുന്നതിൽ പെരുന്തച്ചനാണ്. 25വർഷംമുമ്പ് വലിയൊരു ഇല്ലത്തിന്റെ മിനിയേച്ചർ ഈർക്കിലിയും തീപ്പെട്ടിക്കമ്പുകളും കൊണ്ട് നിർമ്മിച്ചായിരുന്നു തുടക്കം. കേടുപാടില്ലാതെ അത് ഇന്നുമുണ്ട്.

ടൈലുപണിക്കിടെ പരിക്കേറ്റതിനെത്തുടർന്ന് രണ്ടുകൊല്ലം മുമ്പാണ് ഇത് തൊഴിലായി മെബീഷ് സ്വീകരിക്കുന്നത്. സഹായികളാരുമില്ല. വീടിനുമുകളിലെ പണിശാലയിലെ കാഴ്ചകൾ കാണാനും സാധനങ്ങൾ വാങ്ങാനും വിദേശികളടക്കം എത്തുന്നുണ്ട്. തീരദേശഗ്രാമത്തിൽ ജനിച്ചുവളർന്നതിനാൽ ജലയാനങ്ങളോടാണ് താത്പര്യം. പണ്ടത്തെ ചായക്കട,കെ.എസ്.ആർ.ടി.സി ബസ്,വായനശാല,പള്ളി,വില്ലീസ്ജീപ്പ് എന്നിങ്ങനെ ചെറുപ്പംമുതൽ മനസിൽ പതിഞ്ഞതിന്റെയൊക്കെ മിനിയേച്ചറുകളുണ്ട്.
ചിത്രരചന,കോഫി ആർട്ട്,നൈഫ് ആർട്ട്,ബോട്ടിൽആർട്ട്,രാജസ്ഥാനി ആർട്ട്,ചിരട്ടകൊണ്ടുള്ള കലാരൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവയിലും വിദഗ്ദ്ധനാണ്. അഭിരുചിക്കിണങ്ങുംവിധം ഇന്റീരിയർ ഒരുക്കുന്നതാണ് ഇപ്പോഴത്തെ കമ്പം.
മിതുവാണ് ഭാര്യ. വിദ്യാർത്ഥികളായ സാവിയോ,കാസിയോ എന്നിവരാണ് മക്കൾ.

നിർമ്മാണത്തിന്

തണൽമരം

തണൽമരത്തിന്റെ കാതലിലാണ് ജലയാനങ്ങൾ നിർമ്മിക്കുന്നത്. ഇതിന് ഉറപ്പും ഭാരവും കൂടും. പ്ലൈവുഡിന്റെ കഷണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. കണ്ണമാലിയിലെ ഏറ്റവുംവലിയ മീൻപിടിത്ത വള്ളമായിരുന്ന 'ജോഷ്വ"യുടെ രണ്ടടിയിലേറെ നീളമുള്ള മിനിയേച്ചർ,കടൽക്കൊള്ളക്കാർ ഉപയോഗിച്ചിരുന്ന കൂറ്റൻ പായ്ക്കപ്പൽ,ചരക്കുകയറ്റുന്ന പായ്ക്കപ്പൽ,പത്തേമാരികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ജലയാനങ്ങളുടെ ലോകം. മിനിയേച്ചറുകളുടെ അകംകാഴ്ചകളിലും തനിമകൾ നിലനിറുത്താൻ മെബീഷ് ശ്രദ്ധിക്കാറുണ്ട്.

വില

7,​000 വരെ

ജലയാനങ്ങൾക്ക് 650മുതൽ 7000രൂപവരെയാണ് വില. 17,​000രൂപവരുന്ന വലിയ കപ്പലുമുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞാണ് വിദേശികൾ വരുന്നത്. ഓസ്ട്രിയ,യു.കെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറെയും. ഓർഡറുകളനുസരിച്ച് നിർമ്മിച്ച് നൽകുന്നത്. ഒക്ടോബർ മുതൽ ഫെബ്രുവരിവരെയുള്ള സീസണിലാണ് വില്പന കൂടുതൽ.

*******

സ്വയം പഠിച്ചെടുത്ത കാര്യങ്ങൾ പുതിയ തലമുറയെ പഠിപ്പിക്കണമെന്നുണ്ട്. അഭിരുചിയും ക്ഷമയും പ്രധാനമാണ്.

-മെബീഷ്

ഗു​രു​വാ​യൂ​രി​ൽ​ ​നി​ന്ന്
വാ​ങ്ങി​യ​ ​സ്വ​ർ​ണ്ണ​ലോ​ക്ക​റ്റ്
വ്യാ​ജ​മെ​ന്ന് ​പ​രാ​തി

ഗു​രു​വാ​യൂ​ർ​:​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നും​ ​വാ​ങ്ങി​യ​ ​സ്വ​ർ​ണ​ ​ലോ​ക്ക​റ്റ് ​വ്യാ​ജ​മെ​ന്നും​ ​അ​ന്വേ​ഷ​ണ​വും​ ​ന​ട​പ​ടി​യും​ ​വേ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഭ​ക്ത​ൻ​ ​ദേ​വ​സ്വ​ത്തി​ന് ​പ​രാ​തി​ ​ന​ൽ​കി.​ ​ഒ​റ്റ​പ്പാ​ലം​ ​അ​മ്പ​ല​പ്പാ​റ​ ​സ്വ​ദേ​ശി​ ​മോ​ഹ​ൻ​ദാ​സാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.
മേ​യ് 13​ ​നാ​ണ് ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്ന് ​ഇ​യാ​ൾ​ ​ര​ണ്ട് ​ഗ്രാം​ ​തൂ​ക്ക​മു​ള്ള​ ​ഗു​രു​വാ​യൂ​ര​പ്പ​ന്റെ​ ​സ്വ​ർ​ണ​ലോ​ക്ക​റ്റ് 14,200​ ​രൂ​പ​യ്ക്ക് ​വാ​ങ്ങി​യ​ത്.​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടി​നെ​ ​തു​ട​ർ​ന്ന് ​ഒ​റ്റ​പ്പാ​ലം​ ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​ബാ​ങ്കി​ന്റെ​ ​അ​മ്പ​ല​പ്പാ​റ​ ​ശാ​ഖ​യി​ൽ​ ​പ​ണ​യം​ ​വ​യ്ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ​വ്യാ​ജ​ ​സ്വ​ർ​ണ​മാ​ണെ​ന്ന​റി​യു​ന്ന​ത്.​തു​ട​ർ​ന്ന് ​സ്വ​ർ​ണ​ക്ക​ട​യി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലും​ ​ലോ​ക്ക​റ്റ് ​സ്വ​ർ​ണ​മ​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി.​ ​വ്യാ​ജ​സ്വ​ർ​ണം​ ​പ​ണ​യം​ ​വ​യ്ക്കാ​ൻ​ ​ചെ​ന്ന​ ​ത​നി​ക്കു​ണ്ടായമാ​ന​ഹാ​നി​ക്കും​ ​ന​ഷ്ട​ത്തി​നു​മു​ള്ള​ ​തു​ക​ ​ദേ​വ​സ്വ​ത്തി​ൽ​ ​നി​ന്ന് ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും​ ​പ​രാ​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.
പ​രാ​തി​ ​പ​രി​ശോ​ധി​ച്ച് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ക്ഷേ​ത്രം​ ​ഡെ​പ്യൂ​ട്ടി​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും​ ​നാ​ളെ​ ​ചേ​രു​ന്ന​ ​ഭ​ര​ണ​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​പ​രാ​തി​ക്കാ​ര​നോ​ട് ​ഹാ​ജ​രാ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യും​ ​ദേ​വ​സ്വം​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​വി.​കെ.​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ 2004​ൽ​ ​മി​ന്റി​ൽ​ ​നി​ന്നെ​ത്തി​ച്ച​ ​ലോ​ക്ക​റ്റാ​ണ് ​ന​ൽ​കി​യ​തെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​വി​വ​രം.​ ​ഈ​ ​ബാ​ച്ചി​ലെ​ ​മ​റ്റ് ​ലോ​ക്ക​റ്റു​ക​ൾ​ ​പ​രി​ശോ​ധി​ച്ച​തി​ൽ​ ​വ്യാ​ജ​ ​സ്വ​ർ​ണ​മ​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി​യെ​ന്നും,​പാ​തി​യി​ൽ​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്നും​ ​ചെ​യ​ർ​മാ​ൻ​ ​അ​റി​യി​ച്ചു.