പള്ളുരുത്തി: കോണം പടിഞ്ഞാറ് ശ്രീമുരുകാത്ഭുത ശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര രാജീവ് ഷീബാലയം ഉദ്ഘാടനം ചെയ്തു. ക്ഷേത്രംമേൽശാന്തി വിഷ്ണു വിക്രമൻ കാർമ്മികത്വംവഹിച്ചു. യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, വൈസ് പ്രസിഡന്റ് സി.പി. കിഷോർ, ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി, സി.പി. സതീശൻ, എ.എസ്. അജിത്കുമാർ, ഒ.ആർ. ഷൈജു, കിഷോർബാബു തുടങ്ങിയവർ സംബന്ധിച്ചു.