കൊച്ചി: രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂളിൽ സംസ്ഥാനത്തെ ഇന്റർ സ്‌കൂൾ സാംസ്‌കാരിക ഫെസ്റ്റ് 'ഫ്രെസ്‌കോ -2024' മത്സരങ്ങൾ നടന്നു. ഡയറക്ടർ ഫാ. വർഗീസ് പുതുശേരി, പ്രിൻസിപ്പൽ സജി വർഗീസ്, സ്‌കൂൾ ലീഡർമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സിനിമാതാരങ്ങളായ ആസിഫ് അലി, മമിത ബൈജു, സംവിധായകൻ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.