കൊച്ചി: കേരള വനിതാ കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി ഭാരവാഹികളായി ഡോ. ആഷിത പി.എസ് (പ്രസിഡന്റ് ), മന്യ മധുസൂദനൻ (ജനറൽ സെക്രട്ടറി), ആര്യ കൃഷ്ണൻ (വൈസ് പ്രസിഡന്റ്), മായാവതി കെ. (ട്രഷറർ), ശ്രീഷ്മ .എസ്, വിനീത (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
രൂപീകരണയോഗം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.ടി. വിനീത്, മുഖ്യപ്രഭാഷണം നടത്തി. ഡോ. ആഷിത പി.എസ് അദ്ധ്യക്ഷത വഹിച്ചു. ജോബി വർഗീസ്, ഡോ. ജാസ്മിൻ ജാഫർ, പി.ആർ. മുരളി, അർജിത്, ജാഫർഖാൻ എന്നിവർ സംസാരിച്ചു.