meca
മെക്ക സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പ്രൊഫ. ഡോ.പി. നസീർ സംസാരിക്കുന്നു

കൊച്ചി: സംസ്ഥാന സർക്കാർ സർവീസിലെ മുസ്ലീം പ്രാതിനിദ്ധ്യക്കുറവ് പരിഹരിക്കുവാൻ സമുദായ സംഘടനകൾ മുന്നിട്ടിറങ്ങണമെന്ന് മുസ്ലീം എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ അസോസിയേഷൻ (മെക്ക) സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് അടക്കമുള്ള പരിഹാര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ഇ. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി. നസീർ അദ്ധ്യക്ഷത വഹിച്ചു.