കൊച്ചി: ആഗസ്റ്റ് 23, 24 തീയതികളിൽ എറണാകുളത്ത് നടക്കുന്ന ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ ദേശീയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ. മുരളീധരൻ (ചെയർമാൻ), എഫ്.ബി.എസ്.യു അസി.സെക്രട്ടറി സി.എ. സരസൻ ( ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. എറണാകുളം നരേഷ്‌പാൽ സെന്ററിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എസ്. എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) ദേശീയ പ്രസിഡന്റ് പി.വൈ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.