കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ലീഡർഇൻസൈറ്റ് പരമ്പരയിൽ ബി.എസ്.എൻ.എൽ മുൻ ചീഫ് ജനറൽ മാനേജരും ടെലികോം ഡിപ്പാർട്ട്‌മെന്റ് മുൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ ഡോ. പി.ടി മാത്യു സംസാരിച്ചു.
ഇന്ത്യയിലെ ടെലികോം വിപ്ലവം എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ലോകത്തിൽ ടെലികോമിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ വികസനത്തിൽ അതിവേഗം മുമ്പോട്ടേക്ക് കുതിക്കുകയാണ്. രാജ്യവികസനത്തിന്റെ നട്ടെല്ല് ടെലികോം വളർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം ടോം പി. ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അനിൽ വർമ്മ നന്ദിയും പറഞ്ഞു.