പറവൂർ: വെളുത്താട്ട് വടക്കൻചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ കർക്കടകം ഒന്ന് മുതൽ മുപ്പത്തിരണ്ട് വരെ ഈശ്വരസേവാ മാസമായി ആചരിക്കും. നാളെ രാവിലെ അഖണ്ഡനാമജപം, വൈകിട്ട് ഏഴിന് മാഹാത്മപ്രഭാഷണം, രാത്രി എട്ടരക്ക് ഗുരുതി. 17മുതൽ 27വരെ ശിവപുരാണ ഏകാദശമഹായജ്ഞം മാടശേരി നീലകണ്ഠൻ നമ്പൂതിരി, സജീവ് മംഗലത്ത് എന്നിവരുടെ നേതൃത്വത്തിൽ നടക്കും. 28 മുതൽ ആഗസ്റ്റ് അഞ്ച് വരെ ദേവീഭാഗവത നവാഹയജ്ഞം ചേർത്തല പുല്ലയിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലും ആഗസ്റ്റ് ആറ് മുതൽ12വരെ ഭാഗവതസപ്താഹയജ്ഞം അങ്കമാലി മഴുവഞ്ചേരി ജാതദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലും നടക്കും. 13 മുതൽ 16വരെ അദ്ധ്യാത്മരാമായണ പാരായണം.