കൊച്ചി: സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സി.പി.പി.ആർ) 20ാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം 18ന് കൊച്ചിയിൽ നടക്കും. എം.ജി റോഡിലെ ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ അഡ്വ.എം. അനിൽകുമാർ മുഖ്യ അതിഥിയാകും. അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ പ്രൊഫ. അശുതോഷ് വർഷ്‌നി 'ഇന്ത്യയുടെ ജനാധിപത്യം: പരിണാമവും വെല്ലുവിളികളും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. 18ന് വൈകിട്ട് 4 മുതൽ 6 മണി വരെയാണ് പരിപാടി. പബ്ലിക് പോളിസി ഫെസ്റ്റിവൽ, കൊച്ചി ഡയലോഗ്, കേരള വിഷൻ 2040 തുടങ്ങിയ പരിപാടികളാണ് പദ്ധതിയിലുള്ളത്.