ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ രാമായണ മാസാചരണവും ഭാഗവത സപ്താഹയജ്ഞത്തിന്റെ 50-ാം വാർഷികവും വിപുലമായി നടത്തും. ഇന്ന് വൈകിട്ട് 6.30ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ. സുദർശൻ അദ്ധ്യക്ഷതവഹിക്കും.

യശഃശരീരനായ ഗുരുവായുരപ്പദാസസ്വാമി 1975ൽ തുടങ്ങിവച്ച ഭാഗവത ഉപാസന അദ്ദേഹത്തിന്റെ ശിഷ്യൻ പെരുമ്പള്ളി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ എല്ലാവർഷവും മുടങ്ങാതെ ക്ഷേത്രത്തിൽ നടത്തിവരികയാണ്. പെരുമ്പിള്ളി കേശവൻ നമ്പൂതിരിയെ കൊച്ചിൻ ദേവസ്വംബോർഡ് മെമ്പർ എം. ബി. മുരളീധരൻ ആദരിക്കും. തുടർന്ന് 50 കുട്ടികൾക്ക് കൊച്ചിൻ ദേവസ്വംബോർഡ് മെമ്പർ പ്രേംരാജ് ചുണ്ടലാത്ത് ആദ്ധ്യാത്മിക ബുക്ക് വിതരണം ചെയ്യും.