കൊച്ചി: ജൂൺ 25നെ ഭരണഘടനാ ഹത്യാദിനമായി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടിയെ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതി യോഗം അപലപിച്ചു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ന്യായീകരിക്കാൻ കഴിയില്ലെങ്കിലും പത്തു വർഷമായി നരേന്ദ്രമോദി സർക്കാർ തുടരുന്ന ഭരണഘടനാ ലംഘനങ്ങളും വംശീയ അതിക്രമങ്ങളും സമാനതകളില്ലാത്തതാണെന്ന് മൂവ്‌മെന്റ് പറഞ്ഞു. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷതത വഹിച്ചു. പ്രൊഫ. ഡോ.കെ.പി ശങ്കരൻ, തോമസ് മാത്യു, പി.എ ഷാനവാസ്, ജോർജ് കാട്ടുനിലത്ത്, കബീർ ഹുസൈൻ, കെ.ഡി മാർട്ടിൻ, സ്റ്റാൻലി പൗലോസ് എന്നിവർ സംസാരിച്ചു.