nursing

കൊച്ചി : ജനറൽ നഴ്സിംഗ് ,ബി.എസ്‌സി നഴ്സിംഗ് ,പോസ്റ്റ് ബേസിക് ബി. എസ് സി നഴ്സിംഗ് , എം.എസ്‌സി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ നൽകുന്ന 24,000 രൂപയുടെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എസ്.എൻ.എ, ടി.എൻ.എ.ഐ സ്കോളർഷിപ്പുകളാണുള്ളത്. ആദ്യത്തേതിന്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനറൽ നഴ്സിംഗ് , ബി.എസ് സി നഴ്സിംഗ് വിദ്യാർത്ഥികളിൽ എസ്.എൻ.എ പ്രവർത്തനങ്ങളിലും പഠനത്തിലും മികവുകാട്ടുന്ന രണ്ടുപേർക്ക് അപേക്ഷിക്കാം. രണ്ടാമത്തേതിന് പോസ്റ്റ് ബേസിക് ബി. എസ് സി നഴ്സിംഗിനും എം. എസ് സി നഴ്സിംഗിനും പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: scholarship.tnaionline.org. അവസാനതീയതി തീയതി ആഗസ്റ്റ് 5.