മരട്: കുമ്പളം മണ്ഡലം കോൺഗ്രസ് 79-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡോമനിക് പ്രസന്റേഷൻ ആദരിച്ചു. ബൂത്ത് പ്രസിഡന്റ് സണ്ണി തണ്ണക്കോട്ടിൽ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ഷെറിൻ വർഗീസ്, ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് എൻ.പി. മുരളീധരൻ, മണ്ഡലം പ്രസിഡന്റ് സി.എക്‌സ് സാജി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി ജോളി പൗവത്തിൽ, ജോസ് വർക്കി, എസ്.ഐ. ഷാജി, ടി.എ. സിജീഷ് കുമാർ, പഞ്ചായത്ത് അംഗം സിമി ജോബി, കെ. വി. റാഫെൽ, അനീഷ്, ജയ്‌സൺ ജോൺ, എം.സി. ജോബി ജാൻസൻ ജോസ്, സി.കെ പ്രകാശൻ, ഐ.സി ആനന്ദൻ, സി.സി. വിജയകുമാർ എന്നിവർ സംസാരിച്ചു.