kklm

കൂത്താട്ടുകുളം: സി.ജെ മെമ്മോറിയൽ ലൈബ്രറിയുടെയും കൂത്താട്ടുകുളം നഗരസഭയുടെയും ആഭിമുഖ്യത്തിൽ സി.ജെ. തോമസിന്റെ 64-ാം ചരമവാർഷികം ആചരിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. അനിൽ കരുണാകരൻ അദ്ധ്യക്ഷനായി. കുറവിലങ്ങാട് ദേവമാതാ കോളേജ് റിട്ട. പ്രൊഫ. വി.എം. മാത്യൂസ് അനുസ്മരണ പ്രഭാഷണം നടത്തി. എ.എസ്. രാജൻ, മരിയ ഗൊരേത്തി,ബേബി കീരാന്തടം, സുമ വിശ്വംഭരൻ, അംബിക രാജേന്ദ്രൻ, എൽ. വസുമതിയമ്മ, പി.സി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.