അങ്കമാലി: അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. എ.കെ.എസ്. സസ്‌റ്റെയിനിംഗ് അംഗം ഡോ. സി.എം. രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഗസ്റ്റിൻ മുണ്ടാടൻ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് ഗവർണർ അജി ജോസ്, ജി.ജി.ആർ. നൈറ്റോ അരീയ്ക്കൽ, ക്ലബ് സെക്രട്ടറി ആൽബിൻ മാത്യു, ചാർട്ടർ പ്രസിഡന്റ് പോളി കുര്യാക്കോസ്, നൈജു ആന്റണി, ബോബി പോൾ, രാജേഷ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ബെഞ്ചി പാലാട്ടി (പ്രസിഡന്റ്), ബൈജു ഇഞ്ചയ്ക്കൽ (സെക്രട്ടറി), ജോം കയ്യാല (ട്രഷറർ) എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.