അങ്കമാലി: തുറവൂർ ഗ്രാമീണ സഹകരണ സംഘത്തിന്റെയും കർഷകഭേരി തുറവുർ പഞ്ചായത്ത് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ നടത്തി. സെമിനാർ ജി.സി.ഡി.എ ഡയറക്ടർ ബോർഡ് അംഗം അഡ്വ. കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഐ.പി. പയസ് പച്ചക്കറി കൃഷികളെക്കുറിച്ച് ക്ലാസെടുത്തു. കർഷകഭേരി പഞ്ചായത്ത് കൺവീനർ കെ.പി രാജൻ അദ്ധ്യക്ഷനയി. സംഘം പ്രസിഡന്റ് ജോസഫ് പാറേക്കാട്ടിൽ, ഗ്രാമ പഞ്ചായത്ത് അംഗം എം.എസ് ശ്രീകാന്ത്, കെ.വൈ. വർഗീസ്, പി.അശോകൻ, ജീമോൻ കുര്യൻ, കെ.വി. പീറ്റർ, പി.വി. ജോയി എന്നിവർ പ്രസംഗിച്ചു. പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.