തൃപ്പൂണിത്തുറ: മഹാത്മാ ഗ്രന്ഥശാല നവതി ആഘോഷത്തിന്റെ ഭാഗമായി കേന്ദ്രസാഹിത്യ അക്കാഡമി ഭാഷാ സമ്മാൻ പുരസ്കാരം നേടിയ ഡോ. കെ.ജി. പൗലോസിനെ ആദരിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ് എം.സി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാല പ്രവർത്തകൻ മനോജ് മനയിൽ രചിച്ച ജാംബവാന്റെ കാലം എന്ന പുസ്‌തകത്തെക്കുറിച്ച് എ.കെ.ദാസ് ആസ്വാദനം നടത്തി. ദാമോദരൻ നമ്പൂതിരി, ഫാക്ട് പത്മനാഭൻ, പി.സുരേന്ദ്രൻ, മുരളി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.