കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) കൊച്ചി നഗരസഭയുമായി സഹകരിച്ച് നടത്തുന്ന കേന്ദ്ര സർക്കാരിന്റെ ക്യാമ്പയിന്റെ ഭാഗമായുള്ള സൈക്കിൾ റാലി നടന്നു. ഷി സൈക്ലിംഗ്, ടി.ഡി സ്‌കൂൾ ബൈ സൈക്കിൾ ബ്രിഗേഡ് എന്നിവരുമായി ചേർന്നാണ് റാലി സംഘടിപ്പിച്ചത്. രാവിലെ വെളി ദ്രോണാചാര്യയിൽ നിന്നാരംഭിച്ച സൈക്കിൾ റാലി കൊച്ചി നഗരസഭാ ടാക്‌സ് അപ്പീൽ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. പ്രിയ പ്രശാന്ത്, കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ഫോർട്ട് കൊച്ചി വാസ്‌കോ ഡാ ഗാമ സ്‌ക്വയറിൽ അവസാനിച്ചു.