പറവൂർ: സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളുടെ മേലുള്ള അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. നിധി കമ്പനീസ് അസോസിയേഷൻ എറണാകുളം സോണൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കറൻസി ഒരു വിനിമയ മാധ്യമം കൂടിയാണ്. അതിനാൽ പണം സാധാരണക്കാരിൽ എത്തിയാലെ നാട്ടിൽ പുരോഗതി ഉണ്ടാകൂ. ഇത് വിപണിയെ സജീവമാക്കുന്നതിനും നികുതി ഇനത്തിൽ സർക്കാർ ഖജനാവിൽ ലഭിക്കാനും സഹായിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. എറണാകുളം സോണൽ പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എസ്. ശർമ ബിസിനസ് അവാർഡുകളും ബി.ജെ.പി സംസ്ഥാനവൈസ് പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. എ.ജി.എം ഉദ്ഘാടനം എൻ.സി.എ സംസ്ഥാന പ്രസിഡൻറ് ഡേവിസ് എ. പാലത്തിങ്കൽ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. സലീഷ്, സോണൽ സെക്രട്ടറി കെ.ഒ. വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എ. ജോസഫ് എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് കോ ഓഡിനേറ്റർ ജിമ്മി ജോർജ് അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പോളിസി വിതരണം ചെയ്തു. സംസ്ഥാന ട്രഷറർ എം.ജെ. ജോജു, എം. സുരേഷ്, ഗോപൻ സി. നായർ, പി.ബി. സുബ്രഹ്മണ്യൻ, പി.സി. നിധീഷ്, ജെ.ഹേമചന്ദ്രൻ നായർ, അടൂർ സേതു, ജെന്നി എം. ജോർജ്, സി. രാജഗോപാൽ, ടി.ബി. ജോഷി, എസ്.ബി. വാസുദേവ മേനോൻ, അഗസ്റ്റസ് സിറിൽ, ജോബി ജോർജ്, വി.എസ്. തങ്കപ്പൻ, ജിനോ പൊയ്യാറാ എന്നിവർ സംസാരിച്ചു.