കൊച്ചി: ബഷീറിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി പുരോഗമന കലാസാഹിത്യ സംഘം എറണാകുളം മേഖലാ കമ്മിറ്റി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തും. ജൂനിയർ വിഭാഗം (ഏഴാംക്ലാസ് വരെ) സീനിയർ വിഭാഗം (പ്ലസ്ടുവരെ). 21ന് രാവിലെ 10ന് ബോട്ടുജെട്ടിക്ക് സമീപമുള്ള എറണാകുളം ടി.കെ. രാമകൃഷ്ണൻ സാസ്‌കാരിക കേന്ദ്രത്തിലാണ് മത്സരങ്ങൾ. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 9447194038.