കൊച്ചി: എസ്.എൻ.ഡി.പി യോഗം നോർത്ത് പറവൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ യൂണിയൻ കൺവെൻഷൻ കേന്ദ്രസമിതി വൈസ് പ്രസിഡന്റ് പൊന്നുരുന്നി ഉമേശ്വരൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ യൂണിയൻ പ്രസിഡന്റ് ശിവസുധൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.പി.സി ജോയിന്റ് സെക്രട്ടറി ഐഷ രാധാകൃഷ്ണൻ, ജില്ലാ വൈസ് ചെയർമാൻ ഡി. ബാബു, പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. പ്രസന്നകുമാർ, ഇ.പി. തമ്പി, യൂണിയൻ പ്രസിഡന്റ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് മോഹനൻ എന്നിവർ സംസാരിച്ചു.