വൈപ്പിൻ: നടൻ ശങ്കരാടിയുടെ ജന്മശതാബ്ദി ജന്മനാടായ ചെറായിയിൽ ആഘോഷിക്കുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. 1924 ജൂലൈ 14ന് ജനിച്ച ശങ്കരാടി എന്നറിയപ്പെട്ട ചന്ദ്രശേഖരൻ മേനോൻ 700ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2001 ഒക്ടോബർ എട്ടിന് ചെറായിയിലെ വീട്ടിലായിരുന്നു അന്ത്യം.