ncp

കൊച്ചി: പി.എസ്.സിയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. എൻ.സി പി ജില്ലാ എറണാകുളം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഹമ്മദ്കുട്ടി. ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ജബ്ബാർ, ജനറൽ സെക്രട്ടറി ജോണി തോട്ടക്കര , എൻ. വൈ.സി സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ, പി.എ.അലക്‌സാണ്ടർ , രാജു തോമസ്, മജീദ് കോശി, പ്രദീപ് വടക്കേടത്ത്, ടി.പി. കൃഷ്ണകുമാർ, എ.കെ. അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.