വൈപ്പിൻ: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ യുവജന ദിനത്തോടനുബന്ധിച്ച് മഞ്ഞുമാതാ കെ.സി.വൈ.എം യൂണിറ്റും സെന്റ് റോക്കി യൂണിറ്റും ചേർന്ന് യുവജന ദിനം ആഘോഷിച്ചു. ഫാ. ആന്റൺ ഇലഞ്ഞിക്കലിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷംബസിലിക്ക റെക്ടർ ഫാ. ആന്റണി കുരിശിങ്കൽ യുവജനദിന പതാക ഉയർത്തി. ഫാ. ജോമിറ്റ് ജോർജ്, ടോണി പിൻഹീറോ, യുവജന കൺവീനർ ജെസ്റ്റീന രാജു, പ്രസിഡന്റ് ആസ്റ്റൽ റോക്കി, ആൽഡ്രിൻ ഷാജൻ, ആൻ മേരി, ടീനു തോമസ്, ഡിവിൻ ആന്റണി, അക്ഷയ് റാഫേൽ, ലിനറ്റ് സൈമൺ, ജെൻസൺ, ഷിഫ്‌ന എന്നിവർ സന്നിഹിതരായി.