കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജിന്റെ 38-ാമത് രക്ഷാകർത്തൃ സമ്മേളനവും എസ്.എസ്.എൽ.സി പുരസ്കാര വിതരണവും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വി.കെ. ഷാജി അദ്ധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത്,​ കെ.ജെ. പോൾ, വിജിറെജി, കെ.എൻ.സാജു, കെ.എം. സൗമ്യ, പി.ജെ. ജിന്റോ, അമൽദാസ്. സി.ആർ. ശ്രീ നന്ദന പ്രമോദ്, സിന്ധു നൈജു എന്നിവർ സംസാരിച്ചു. എം.ജി. സർവകലാശാല ബി.എ. ഹിന്ദിയിൽ റാങ്ക് നേടിയ പാർവതി നായരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റായി സി.പി. പ്രദീപിനെ തിരഞ്ഞെടുത്തു.