ആലുവ: ആലുവ ശ്രീനാരായണ ക്ലബിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം ആലുവ, പറവൂർ യൂണിയനുകളുടെ മുൻ സെക്രട്ടറിയും ശ്രീനാരായണ ക്ലബ് അംഗവുമായിരുന്ന കെ.പി. കുമാരനെ അനുസ്മരിച്ചു. ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൻ. ദിവാകരൻ അദ്ധ്യക്ഷനായി. അസി. സെക്രട്ടറി ടി.യു. ലാലൻ, പി.എം. വേണു, സിന്ധു ഷാജി, സി.എസ്. സജീവൻ, ഉണ്ണിക്കൃഷ്ണൻ പട്ടേരിപ്പുറം, ഇ.ഡി. സോമൻ, എം.പി. നാരായണൻകുട്ടി, ബാബുരാജ് കടുങ്ങല്ലൂർ, ലാലു പട്ടേരിപ്പുറം, ശശീന്ദ്രൻ, വിപിൻദാസ് എന്നിവർ സംസാരിച്ചു.