mla
ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചെത്തിയ വനിതാ തീർത്ഥാടക സംഘത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന മുഹമ്മദ് മുഹസിൻ എം.എൽ.എ സ്വീകരിക്കുന്നു.

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശേരിയിൽനിന്ന് പുറപ്പെട്ട് ഹജ്ജ് കർമ്മം നിർവഹിച്ചെത്തിയ വനിതാ തീർത്ഥാടക സംഘത്തിന് വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി. നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് സംഘാടകസമിതി ചെയർമാൻ മുഹമ്മദ് മുഹസിൻ എം.എൽ.എ, കൺവീനർ സഫർ കയാൽ, കോ ഓർഡിനേറ്റർ സി.കെ. സലീം തുടങ്ങിയവർ തീർത്ഥാടകരെ സ്വീകരിച്ചു.

രണ്ട് വിമാനങ്ങളിലായി ഇന്നലെ 601 തീർത്ഥാടകരാണ് തിരിച്ചെത്തിയത്. 287വനിതകളാണുണ്ടായിരുന്നത്. തിരിച്ചെത്തുന്ന തീർത്ഥാടകർക്ക് അഞ്ച് ലിറ്റർ വീതം സംസം വെള്ളം വിമാനത്താവളത്തിൽനിന്ന് നൽകുന്നുണ്ട്. ആകെ 4478 ഹാജിമാരാണ് നെടുമ്പാശേരിയിൽനിന്ന് യാത്ര തിരിച്ചത്. 1501 ഹാജിമാർ തിരിച്ചെത്തിയിട്ടുണ്ട്. നെടുമ്പാശേരി വഴിയുള്ള ഹാജിമാരുടെ മടക്കയാത്ര 21ന് അവസാനിക്കും.