sanu-master
ഗുരുധർമ്മ പ്രചാരണ യുവജന സഭ ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഗുരുധർമ്മ പ്രചാരണ യുവജനസഭ ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. സ്വാമി അസംഗാനന്ദഗിരി അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ രചനാമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഡി. ബാബുരാജൻ, ടി.യു. ലാലൻ, അഡ്വ. പി.എം. മധു, രാജേഷ് സഹദേവൻ, കെ.ആർ. ലക്ഷ്മണൻ, ഷാലി വിനയൻ, സിന്ധു ഷാജി, എ.എ. അഭയ്, കെ. സിജേഷ്, സാനിയ സുരേഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി.എസ്. അംജിത്ത് (പ്രസിഡന്റ്), അനു മാധവ് (വൈസ് പ്രസിഡന്റ്), കെ. സിജേഷ് (സെക്രട്ടറി), ശ്യാംപ്രസാദ് (ജോയിന്റ് സെക്രട്ടറി), കെ.സി. സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.