1
പനയപ്പിള്ളി ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: പനയപ്പിള്ളി ശാഖായോഗം വാർഷികം യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ സൈനിപ്രസാദ് അദ്ധ്യക്ഷയായി. ശാഖസെക്രട്ടറി പ്രേംനാഥ്‌, കൺവീനർ ലേഖ സുധീർ, സീന സത്യശീലൻ, പി.ആർ. അനിൽകുമാർ, കൈലാസൻ, സരിത സുധീർ, രാധാമണി സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പുഷ്പ റോഷൻ (പ്രസിഡന്റ്), രാധാമണി സുരേഷ് (വൈസ് പ്രസിഡന്റ്), മിനി ജോഷി (സെക്രട്ടറി), ജയന്തി പ്രേംനാഥ് (ട്രഷറർ), ഷീബ സുരേന്ദ്രൻ, സുഹാസിനി സജിലാൽ, സ്നേഹലത ധരണി, സീമ മധു, അജിത ഉമേഷ്, ഷീബ സജീവൻ (കമ്മറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.