പള്ളുരുത്തി: പത്തും തിരുമല ക്ഷേത്രത്തിലെ അഖണ്ഡഭജന സപ്താഹ ആഘോഷത്തിന് തുടക്കമായി. ദേവസ്വം പ്രസിഡന്റ് മനോജ്‌കുമാർ നായ്ക്കും വൈസ് പ്രസിഡന്റ് രാജീവ് ഷേണായും ദിവ്യജ്യോതി തെളിച്ചു. ആഷാഡ ഏകാദശി നാൾ രാവിലെ 8 ന് മംഗളാചരണം നടത്തും. ഈ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 12 വരെ കേരളത്തിലെ 75 ഓളം ഭജന മണ്ഡലികൾ ചടങ്ങിൽ പങ്കെടുക്കും.