library

മൂവാറ്റുപുഴ: പായിപ്ര എ.എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ മൂവാറ്റുപുഴ ചാപ്റ്ററിന്റെയും മൂവാറ്റുപുഴ ആസ്കോ ഡയഗ്നോസ്റ്റിക് സെന്ററിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും രക്ത പരിശോധനയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. റിയാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ജി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, ലൈബ്രറി സെക്രട്ടറി കെ. ഘോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഐ.എച്ച്.എം.എ മൂവാറ്റുപുഴ ചാപ്റ്റർ സെക്രട്ടറി ഡോ. ടി.എം. നൂഹ മുഹമ്മദ് മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഡോ. അബിത ഭാസ്കർ, ഡോ. ജെഫ്സിൽ എന്നിവർ ക്യാമ്പിലെത്തിയ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് നൽകി. ആസ്കോ ഡയഗ്നോസ്റ്റിക് സെന്റർ പി.ആർ.ഒ അനിമോൻ, ലാബ് ഇൻചാർജ് റമിഡാനി എന്നിവർ രക്തപരിശോധനക്ക് നേതൃത്വം നൽകി.