പറവൂർ: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ പറവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ്, ഐ.ഡി കാർഡ് വിതരണം ജില്ലാ പ്രസിഡന്റ് പി.ജെ. ജോസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.എസ്. ശിവൻ അദ്ധ്യക്ഷനായി. കെ.ബി. മുരളി, കെ.വി. ജിനൻ, എം.എസ്. ശ്യാംകുമാർ, എ.വി. നാരായണൻ എന്നിവർ സംസാരിച്ചു. എം.സി.എ ബയോടെക്നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീകുമാറിന്റെ മകൾ എസ്. ആതിരക്ക് പുരസ്കാരം നൽകി.