ആലുവ: ജില്ലാ ആശുപത്രിക്ക് മുമ്പിലെ വെള്ളക്കെട്ടിന് പരിഹാരമായി. വിവിധ സംഘടനകളും നാട്ടുകാരും പരാതിപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പാണ് വെള്ളകെട്ട് ഒഴിവാക്കുന്നതിന് കുഴിയായി കിടക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്തത്. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ബ്ലെഡ് ഡൊണേഴ്‌ഫോറം ജില്ലാ കോ ഓർഡിനേറ്റർ മുസ്ഥഫ എടയപുറം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.