കൊച്ചി: കുമ്പളങ്ങി ഇല്ലിക്കൽ ദേവസ്വംയോഗം അർദ്ധനാരീശ്വര ക്ഷേത്രത്തിലെ രാമായണ മാസാചരണം നാളെ ആരംഭിക്കും. എല്ലാദിവസവും രാവിലെ ആറുമുതൽ ഗണപതിഹോമവും തുടർന്ന് രാമായണ പാരായണവും ഉച്ചയ്ക്ക് നവകലശാഭിഷേകവും പഞ്ചഗവ്യ അഭിഷേകവും നടക്കും. 20ന് ശനിദോഷ ശാന്തിക്കായി രാവിലെ 9.30ന് സമൂഹമൃത്യുഞ്ജയ ഹോമവും ഉച്ചയ്ക്ക് സമൂഹ പ്രാർത്ഥനയും അന്നദാനവും ഉണ്ടായിരിക്കും. രാവിലെ 10ന് 1001 കുടം ജലധാരയും നടക്കും.
കർക്കടക വാവ് പ്രമാണിച്ച് ആഗസ്റ്റ് മൂന്നിന് രാവിലെ 5.30 മുതൽ 10 മണിവരെ പിതൃതർപ്പണം നടത്തും.