മരട്: ജലവാഹകശേഷിയും സുഗമമായ ഒഴുക്കും ഉറപ്പാക്കാൻ നഗരസഭയുടെ നിർദ്ദേശമനുസരിച്ച് മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നെട്ടൂർ ചന്തത്തോട് ശുചീകരണം ആരംഭിച്ചു. ഓപ്പറേഷൻ വാഹിനി പദ്ധതി പ്രകാരം നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് എക്സി. എൻജിനിയർ സി. ശ്രീകുമാർ, അസി. എക്സി. എൻജിനിയർ കെ.സി. മനോജ്, അസി. എൻജിനിയർ മേരി സജിനി എന്നിവർ നേതൃത്വം നൽകി. നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വികസനകാര്യ ചെയർമാൻ റിയാസ് കെ. മുഹമ്മദ്, കൗൺസിലർമാരായ ബെൻഷാദ് നടുവിലവീട്, അനീഷ് ഉണ്ണി, പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി.