തൃപ്പൂണിത്തുറ: സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഒഫ് ദ നേഷന്റെ (സൈൻ) ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിമൺ ഓൺ വീൽ പ്രോഗ്രാമിന്റെ 24-ാംഘട്ട വിതരണം ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിൽ വച്ച് നടന്നു. പരിപാടിയിൽ 50% ഗുണഭോക്തൃ വിഹിതത്തോടെ വനിതകൾക്ക് നൽകുന്ന ടൂവീലർ വിതരണോദ്ഘാടനം സൈൻ ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. കെ.ടി. ബൈജു അദ്ധ്യക്ഷനായി. സൈൻ സംസ്ഥാന സെക്രട്ടറി രൂപേഷ് ആർ. മേനോൻ ആമുഖപ്രഭാഷണം നടത്തി. കോ ഓർഡിനേറ്റർ ബബിത ബി. നായർ, ബി.ജെ.പി ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, നവീൻ കേശവ്, സക്ഷമ രാംകുമാർ, മണി ചിറ്റടി, അലക്സ് ചാക്കോ, രഞ്ജിത്ത് രവി, കൗൺസിലർ സാവിത്രി നരസിംഹറാവു എന്നിവർ പങ്കെടുത്തു.