കൊച്ചി: റോട്ടറി തൃപ്പൂണിത്തുറ റോയൽ കാലിഫോർണിയയിലെ റോട്ടറി കത്തിഡ്രൽ സിറ്റിയുമായി ചേർന്ന് 2023-24ലെ ഗ്ലോബൽ ഗ്രാൻഡ് പ്രോജക്ടിന്റെ ഭാഗമായി പെരുമ്പാവൂർ എൽദോ മാർ ബെസേലിയസ് ഡയാലിസിസ് സെന്ററിന് 30 ലക്ഷം രൂപ വിലവരുന്ന മൂന്നു ഡയാലിസിസ് മെഷീനുകൾ നൽകി. പദ്ധതിയുടെ ഉദ്ഘാടനം 2026-27ലെ റോട്ടറി 3205 ഗവർണർ ജോഷി ചാക്കോ നിർവഹിച്ചു. മാത്യൂസ് മോർ അപ്രേം തിരുമേനി അദ്ധ്യക്ഷത വഹിച്ചു.
റോട്ടറി ഡിസ്ട്രിക്ട് 3201 മുൻ ഡി.ആർ.എഫ്.സി ജയശങ്കർ, അസിസ്റ്റന്റ് ഗവർണർ വിനോദ് മേനോൻ, റോട്ടറി തൃപ്പൂണിത്തുറ റോയൽ മുൻ പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ പോറ്റി, മുൻ ഇന്റർനാഷണൽ ചെയർ ഡോ. ജോൺ മാത്യു, പ്രസിഡന്റ് രാജേഷ്‌കുമാർ, സെക്രട്ടറി നിഷിൽ നായർ, കമ്മ്യൂണിറ്റി ചെയർ ഐസക് വർഗീസ്, ഫാ. റെജി തേക്കിനേത്, ഫാ. പീറ്റർ കോർ എപ്പിസ്‌കോപ, ഫാ. ടിനു തമ്പി, ഫാ. ജോൺ ജോസഫ്, ഫാ. പോൾ ഐസക്, ഫാ. എൽദോസ് എന്നിവർ പങ്കെടുത്തു.