ആലുവ: കപ്രശേരി ശ്രീ അയ്യപ്പക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കർക്കടകം ഒന്നു മുതൽ ഏഴ് വരെ രാമായണ മാസാചരണവും ഔഷധക്കഞ്ഞി വിതരണവും നടക്കും. പി.ബി. പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ ഏഴു ദിവസത്തെ രാമായണയജ്ഞം കർക്കടകം ഏഴിന് വൈകിട്ട് ശ്രീരാമ പട്ടാഭിഷേകത്തോടെ സമാപിക്കും. കർക്കടകം ഒന്നിന് പുലർച്ചെ 5.30ന് ക്ഷേത്രം മേൽശാന്തി അജിത്ത് കളരിക്കലിന്റെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടക്കും.