kklm
ശക്തമായ കാറ്റിൽ തകർന്ന വീട്

കൂത്താട്ടുകുളം: ഇന്നലെ വൈകുന്നേരം വീശിയ ശക്തമായ കാറ്റിൽ തിരുമാറാടി ഇടപ്പാട്ട് മനോജിന്റെ വീടിന്റെ മേൽക്കൂര പറന്നുപോയി. മേൽക്കൂര പൂർണമായും കാറ്റിൽ ഉയർന്ന് മുറ്റത്തുനിന്ന തെങ്ങിൽ ചാരിവച്ച നിലയിലാണുള്ളത്. ഈ സമയം വീടിനുള്ളിൽ മനോജിന്റെ ഭാര്യ മല്ലിക ഉണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല. തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അറിയിച്ചതോടെ ഫയർ സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം,​ പിറവം ഫയർഫോഴ്സ് യൂണിറ്റുകളും, വില്ലേജ് ആഫീസർ രാകേഷ്. ആർ. പിള്ളയുടെ നേതൃത്വത്തിൽ റവന്യൂ അധികാരികളും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.