കൂത്താട്ടുകുളം: കാറിലെത്തിയ നാലംഗ സംഘം മാറിക തൂങ്കല്ല് കള്ള്ഷാപ്പ് അടിച്ചു തകർത്തു. മൂന്നു പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കള്ളുഷാപ്പ് തൊഴിലാളി ബിജു ലൂയിസിനെ ( 52 ) കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4.30 ടെയാണ് സംഭവം. മദ്യലഹരിയിൽ ഷാപ്പിലെത്തിയ സംഘം കുപ്പികൾ എറിഞ്ഞ് തകർക്കുകയും കള്ളും കറികളും നശിപ്പിക്കുകയുമായിരുന്നു. കൂത്താട്ടുകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.