madh
ഉന്നതവിജയം നേ‌ടിയവർക്കുള്ള എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഡോ. പല്പു കുടുംബ യൂണിറ്റിന്റെ പുരസ്കാരം കെ.കെ. മാധവൻ സമ്മാനിക്കുന്നു

കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്രശാഖയിലെ ഡോ. പല്പു കുടുംബ യൂണിറ്റിന്റെ വാർഷികസമ്മേളനം മട്ടലിൽ ഭഗവതിക്ഷേത്ര ഹാളിൽ ശാഖാ പ്രസിഡന്റ് ജവഹരി നാരായണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സദാനന്ദൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഉന്നതവിജയം നേടിയ സത്യനാരായണൻ, അഭിനവ് കൃഷ്ണ എന്നിവർക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾ നൽകി. ബോസ് മാമംഗലം മുഖ്യപ്രഭാഷണം നടത്തി. കണയന്നൂർ യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഭാമ പദ്മനാഭൻ, സിന്ധു ജയേഷ്, എ. എം. ദയനന്ദൻ, സാംബശിവൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ.വി. വിജയൻ വൈദ്യർ (കൺവീനർ), സിന്ധു ജയേഷ് (ജോയിന്റ് കൺവീനർ), പ്രസീന ദയനന്ദൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.